കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പബ്ലിക് റിലേഷൻസ് ഓഫീസർ (PRO) ആയി മാധ്യമ പ്രവർത്തകൻ ഉമേഷ് ബാലകൃഷ്ണൻ നിയമിതനാകുന്നു. Psc വഴിയുള്ള ആദ്യ PRO നിയമനമാണിത്. ......
കൊച്ചി: എറണാകുളം ലൂർദ് അശുപത്രിയിൽ പീഡിയാട്രിക് എമർജൻസി ആൻഡ് റീസസിറ്റേഷൻ വർക്ക്ഷോപ്പ് (കുട്ടികളിലെ അടിയന്തര വൈദ്യസഹായ - ജീവൻരക്ഷാ പരിശീലനക്കളരി) സംഘടിപ്പിച്ചു. എമർജൻസി മെഡിസിൻ അസോസിയേഷൻ ആനുവൽ കോൺഫറൻസ് ഇ.എം. ......
ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 73 പ്രതിപക്ഷ എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിന് വീണ്ടും നോട്ടിസ് നൽകി. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ......
കോഴിക്കോട് : എംഡിഎംഎയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. ഫറോക്ക് ചന്ത സ്വദേശി വണ്ടിത്തെടി വീട്ടിൽ ആഷിക്.......
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി - കോൺഗ്രസ് ഡീൽ എന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നാണ് എം വി ഗോവിന്ദന്റെ ആരോപണം. ......
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ ഞെട്ടിച്ച് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദ. ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് അംഗങ്ങളുമായി ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദ പ്രഖ്യാപിച്ചു. ......
ദോഹ: ഏപ്രിൽ 24-ന് ആചരിക്കുന്ന അന്താരാഷ്ട്ര ബഹുതല ശാക്തീകരണ-സമാധാന നയതന്ത്ര ദിനത്തോടനുബന്ധിച്ച്, ആഗോള സമാധാന രംഗത്ത് ഖത്തർ നടത്തുന്ന സജീവ ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. യുദ്ധങ്ങളും സംഘർഷങ്ങളും ഒഴിവാക്കി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താനുള്ള ഖത്തറിന്റെ ശ്രമങ്ങൾ ലോകത്തിന് ഒരു വഴിവിളക്കായി മാറിയിരിക്കുകയാണ്.
സെപ്റ്റംബർ 2024-ൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന ഉച്ചകോടിയിൽ ലോകനേതാക്കൾ അംഗീകരിച്ച 'ഭാവിയിലേക്കുള്ള ഉടമ്പടി' (Pact for the Future), സമാധാനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ ശരിവെക്കുന്നതായിരുന്നു.നയതന്ത്ര രംഗത്ത് ഖത്തറിന്റെ ഏറ്റവും ഒടുവിലത്തെ വലിയ നേട്ടം, ഇസ്താംബൂളിൽ നടന്ന ഇന്റർ-പാർലമെന്ററി യൂണിയൻ (IPU) ജനറൽ അസംബ്ലിയിൽ ഖത്തർ അവതരിപ്പിച്ച 'അടിയന്തര പ്രമേയം' വൻ ഭൂരിപക്ഷത്തോടെ പാസാക്കിയതാണ്. ......
കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ 26 വരെ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ടൈറ്റിൽ സ്പോൺസർ ബീനാ കണ്ണൻ കൊറ്റ്യൂറാണ്. ......
പൊതു അന്താരാഷ്ട്ര നിയമരംഗത്തെ അഭിമാനവേദികളിലൊന്നായ ഫിലിപ്പ് സി ജെസ്സപ് അന്താരാഷ്ട്ര നിയമ മൂട്ട് കോര്‍ട്ട് മത്സരത്തില്‍ നുവാല്‍സിന് മികച്ച നേട്ടം. അന്താരാഷ്ട്ര തലത്തിലെ മികച്ച അപ്ലിക്കന്റ് മെമോറിയല്‍ വിഭാഗത്തിലുള്ള റിച്ചാര്‍ഡ് ആര് ബാക്സ്റ്റര് അവാര്‍ഡാണ് നുവാല്‍സ് വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയത്. ......
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് അമീരി ദിവാനിലെ തന്റെ ഓഫീസിൽ വെച്ച് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയെയും ഒപ്പമുള്ള പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയതായിരുന്നു മന്ത്രി.മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും യോഗം വിലയിരുത്തി. ......